തൃശൂർ: മഞ്ചക്കല്ലില്‍ എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേര് പിടിയില്‍. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്.100 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്.വിപണിയില്‍ ആറ് ലക്ഷത്തില്‍ അധികം രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവില്‍നിന്ന് എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് നിഗമനം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
MDMA smuggled Kathion, Kathiyol, friends and car in custody!